
മനാമ: പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉധാസിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചിച്ചു. നാല് പതിറ്റാണ്ടു കാലമായി അദ്ദേഹം ലോകമെങ്ങുമുള്ള സഗീതപ്രേമികളെ ആസ്വദിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹീത ശബ്ദത്തിൽ നിരവധി ഗസലുകളാണ് ഇന്നും അനശ്വരമായി സംഗീതലോകത്ത് നിറഞ്ഞു നിൽക്കുന്നത്. ബഹ്റൈനിൽ നിരവധി തവണ പരിപാടികൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ “ചിട്ടീ ആയീ ഹേ” എന്ന മനോഹര ഗാനം പ്രവാസികൾക്ക് ഇന്നും വികാരമാണ്. ഗസൽ രംഗത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഒരു പോലെ ശോഭിച്ചു നിന്ന പ്രതിഭയായിരുന്നു അദ്ദേഹമെന്ന് ഫ്രന്റ്സ് സർഗവേദി വിലയിരുത്തി.
അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന ഏവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രന്റ്സ് കലാ സാഹിത്യ വേദി ഇറക്കിയ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
