മനാമ : പ്രമുഖ ആക്റ്റിവിസ്റ്റും ആര്യ സമാജം പണ്ഡിതനുമായ സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മതങ്ങൾക്കിടയിൽ സംവാദത്തിന് ആഹ്വാനം ചെയ്യുകയും വൈവിധ്യങ്ങളുടെ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ആയിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ വ്യക്തമാക്കി. ഫാസിസ്സ് വിരുദ്ധ പോരാട്ടങ്ങളിൽ നിർഭയമായി നിലകൊള്ളുകയും അതിന്റെ പേരിൽ മർദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ വേർപാട് മതേതര ഇന്ത്യക്ക് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.


