ജനീവ: ഗർഭാവസ്ഥയിലും പ്രസവത്തിലുമുള്ള സങ്കീർണതകൾ കാരണം ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നുവെന്ന് യു.എൻ.
2000-2015 കാലയളവിൽ മാതൃമരണനിരക്ക് ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, 2016-2020 കാലയളവിൽ ഈ നിരക്ക് മാറ്റമില്ലാതെ നിശ്ചലമായി തന്നെ തുടർന്നിരുന്നു. ചിലയിടങ്ങളിൽ ഈ നിരക്ക് വർദ്ധിച്ചതായും യു.എൻ പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിനിടെ മാതൃമരണ നിരക്ക് 34.4 ശതമാനം കുറഞ്ഞു. 1,00,000 ജനനം നടക്കുമ്പോൾ 339 അമ്മമാർ മരിച്ചിരുന്ന 2000 – 2003 കാലയളവിൽ നിന്ന് 2020 ആയപ്പോൾ 223 മരണമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഡബ്യു എച്ച് ഓയുടെ റിപ്പോർട്ട്.