കോഴിക്കോട്: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് നേത്രാവതി എക്സ്പ്രസ് പുറപ്പെട്ട സമയത്താണ് സംഭവം. ജനറൽ ടിക്കറ്റുമായി എസ്2 കോച്ചിൽ കയറിയെന്ന് ആരോപിച്ച് ടിടിഇ ഇരുവരെയും പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതെന്ന് കണ്ണൂർ സ്വദേശിയായ ശരീഫയും മകളും പറയുന്നു. ഇവർ പൊലീസിൽ പരാതി നൽകി. ട്രെയിൽ പെട്ടെന്ന് പുറപ്പെട്ടത് കാരണമാണ് റിസർവ് കോച്ചിൽ കയറിയതെന്നും പരാതിക്കാർ പറഞ്ഞു.
Trending
- വീണ്ടും ന്യൂനമർദ്ദം, കേരളത്തിൽ നാളെ മുതൽ 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്കും 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത
- നമ്പ്യാര്‍കുന്നില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി
- ബഹ്റൈന്‍ കസ്റ്റംസ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സംവിധാനം ആരംഭിച്ചു
- ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് വേള്‍ഡ് ചേംബേഴ്സ് ഫെഡറേഷന് കൗണ്‍സിലില്‍ അംഗത്വം
- ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ജീവപര്യന്തം തടവ്
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും