തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ്സിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂർ തിരുവല്വാമലയിലാണ് സംഭവമുണ്ടായത്. കുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാർ കുട്ടിയെ ഇറക്കിവിട്ടത്. പഴമ്പാലക്കോട് എസ്എംഎം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയതായിരുന്നു കുട്ടി. തിരുവില്വാമല കാട്ടുകുളം വരെയാണ് കുട്ടിക്ക് പോകേണ്ടിയിരുന്നത്. കൺസെഷൻ ചാർജ് ആയ രണ്ട് രൂപയാണ് കുട്ടി കണ്ടക്ടർക്ക് നൽകിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കുകയായിരുന്നു. വഴിയിൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്. ഒറ്റപ്പാലം റൂട്ടിലോടുന്ന അരുണ ബസ്സിലെ ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
Trending
- കടയ്ക്കലിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് കോടിയുടെ പാൻമസാലയും കഞ്ചാവും പിടികൂടി
- തെരഞ്ഞെടുപ്പ് തോല്വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും
- ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി, കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി
- കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
- മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10,000 ലിറ്റർ
- കടുവയെ കണ്ടെന്ന വീഡിയോ എഡിറ്റ് ചെയ്തത്, യുവാവിനെതിരെ പരാതി നൽകി വനംവകുപ്പ്
- വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ, ഒരാളെ സ്ഥലം മാറ്റി
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു