കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രയില്‍ മൃതദേഹം മാറി നല്‍കിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേദിവസം മരിച്ച മറ്റൊരു 80-കാരിയുടെ കുടുംബത്തിന് ശോശാമ്മയുടെ മൃതദേഹം മാറി നല്‍കുകയായിരുന്നു. ഇവരുടെ മക്കള്‍ ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.26-നായിരുന്നു ശോശാമ്മയുടെ മരണം. അന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ എത്തി ആവശ്യപ്പെട്ടപ്പോഴായിരുന്നു മൃതദേഹം മാറിനല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം മാറി ഏറ്റുവാങ്ങിയവര്‍ എത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിക്കെതിരെയാണ് ആരോപണം. ആശുപത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശോശാമ്മയുടെ സംസ്കാരത്തിനായി കല്ലറയടക്കം കുടുംബം ഒരുക്കിയിരുന്നു. ദഹിപ്പിച്ച ചാരം ഏറ്റുവാങ്ങി സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി