തൃശ്ശൂര്‍: ശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ വളത്തിനായി തമിഴ്നാട്ടിലേക്ക് കടത്തുന്നു എന്ന് പരാതി. ചാലക്കുടി മുന്‍സിപ്പല്‍ ശ്മശാനത്തിനെതിരെയാണ് ആരോപണം. ഭൗതികാവശിഷ്ടങ്ങള്‍ ശ്മശാനത്തിനു പിന്നില്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. മൃതദേഹങ്ങള്‍ ദഹിപ്പിച്ച ശേഷം ആചാരനുഷ്ഠാനങ്ങള്ക്കാവശ്യമായ ഭൗതികാവശിഷ്ടങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ കൊണ്ടുപോകാറുള്ളത്. ബാക്കിയുള്ളവ ശ്മശാനത്തില്‍ കുഴിയെടുത്ത് സംസ്ക്കരിക്കുകയായിരുന്നു പതിവ്. എന്നാല്‍ രണ്ടു വര്‍ഷമായി മൃതദേഹാവശിഷ്ടങ്ങള്‍ തമിഴ്നാട് സ്വദേശികള്‍ക്ക് കൊടുത്തയക്കുകയാണെന്നും ഇവര്‍ അവ വളത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നുമാണ് പരാതി. രണ്ടാഴ്ചയായി ഇവര്‍ അവശിഷ്ടങ്ങളെടുക്കാന് എത്തുന്നില്ല എന്നും അലക്ഷ്യമായി സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ മഴയില്‍പ്പെട്ട് റോഡിലേക്ക് ഒഴുകിയെത്തുന്നു എന്നും പ്രദേശവാസികൾ പറയുന്നു.എന്നാല്‍ നഗരസഭാ ചെയര്മാന് സ്ഥാനത്തെത്തിയിട്ട് കഴിഞ്ഞ പത്തു മാസമായെന്നും ഈ കാലയളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എവിടേയ്ക്കും കൊടുത്തയച്ചിട്ടില്ല എന്നും ചാലക്കുടി നഗരസഭാ ചെയര്മാന് എബി ജോര്‍ജ് വ്യക്തമാക്കി. ദഹിപ്പിച്ചതിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കാറാണ് പതിവെന്നും പഴക്കം കൊണ്ട് ചാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതാണെന്നും ചെയര്മാന് പറയുന്നു. ചില ശ്മശാനങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ തമിഴ്നാട്ടിലേക്ക് കൊടുത്തയക്കുന്ന രീതിയുണ്ടെങ്കിലും ചാലക്കുടിയിൽ അത് പിന്തുടരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Trending
- രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ നശിപ്പിച്ചത് 14000 കോടിയുടെ രാസലഹരി വസ്തുക്കള്‍
- ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ മാർച്ച് 21 മുതൽ 31 വരെ ത്രിമാന സർവേ
- റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബഹ്റൈൻ സ്വാഗതം ചെയ്തു
- തങ്കമ്മ നൈനാൻ ബഹ്റൈനിൽ അന്തരിച്ചു
- ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്മെന്റ് കൗൺസിൽ അവലോകനം ചെയ്തു
- ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ വിതരണത്തിന് നാളെ വേദിയാവും
- വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ; കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചു