ഖത്തര്‍ : പ്രധാനമന്ത്രിയെ നരേന്ദ്രമോദിയുടെ ഫോട്ടോ വെച്ച് അവഹേളിച്ചതിനു പിന്നാലെ കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റിട്ട പ്രവാസിക്കെതിരെ സമൂഹമാധ്യമങ്ങളിലും ഇന്ത്യന്‍ എംബസിയിലും കനത്ത പ്രതിഷേധം. ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന് മകള്‍ക്കൊപ്പം പങ്കുവെച്ച ചിത്രത്തിന്റെ താഴെയാണ് അശ്ളീല കമന്റ്. അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ളീല കമന്റ് വന്നിരിക്കുന്നത്. ഇയാള്‍ ഖത്തറില്‍ ജിം ട്രെയിനര്‍ ആണെന്നാണ് സൂചന. എന്തായാലും സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തുകയും നിയമ നടപടി സ്വീകരിക്കുകയുമാണ്. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയതിനു പുറമെ സംഭവത്തില്‍ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജിലേയ്ക്കും പ്രതിഷേധം ശക്തമാകുകയാണ്.


