കൊച്ചി: കൊച്ചിയിൽ റോഡ് ഷോ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. ഡ്രൈവറുടെ കാഴ്ച മറയും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. നിയമം എല്ലാവർക്കും ബാധകമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനുമാണ് പരാതി നൽകിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി റോഡരികിൽ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. കാറിന്റെ ഡോർ തുറന്നിട്ട് ഫുട്ബോടിൽ തൂങ്ങിനിന്ന് കൈവീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്തും മോദി ഇത് രീതിയിലാണ് യാത്ര ചെയ്തത്
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
