മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ചിന്തകനുമായ മൗലാന ജലാലുദ്ദീൻ അൻസ്വർ ഉമരിയുടെ അനുസ്മരണവും പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും തിങ്കൾ രാത്രി 8.30ന് മനാമയിലുള്ള ഇബ്നുൽ ഇബ്നുൽ ഹൈതം പഴയ കാമ്പസിൽ വെച്ച് നടക്കും. ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തിലും മയ്യിത്ത് നമസ്കാരത്തിലെ പങ്കെടുക്കാൻ സംഘാടകർ അഭ്യർഥിച്ചു.
