
മുഹറഖ്: ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി മുഹറഖ് കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ റെസ് പബ്ലിക്ക എന്ന ശീർഷകത്തിൽ വിചാര സദസ് സംഘടിപ്പിച്ചു. മുഹറഖ് സുന്നി സെന്ററിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ഭരണഘടന, നിർമിതിയും നിർവഹണവും , എന്ന വിഷയത്തിൽ ഫർഹാനും റിപ്പബ്ലിക്ക് ; പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ മുസദിഖ് ഹിഷാമിയും അവതരണങ്ങൾ നടത്തി. പരിപാടി ഇന്ത്യൻ ഭരണഘടനയുടെ സമകാലിക പ്രാധാന്യത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി.
മുഹറഖ് സോൺ ചെയർമാൻ ഷബീർ മുസ്ലിയാരുടെ അധ്യക്ഷതയിൽ സോൺ ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ ആമുഖ ഭാഷണം നടത്തി. ഐ. സി. എഫ് നേതാവ് മുഹമ്മദ് കുൽക്കല്ലൂർ ഉത്ഘാടനം നിർവഹിച്ചു.
നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകന്നൂർ, ജനറൽ സെക്രെട്ടറി അഷ്റഫ് മങ്കര, ശിഹാബുദ്ധീൻ പരപ്പ, റഷീദ് തെന്നല, അബ്ദുറഹ്മാൻ പൊന്നാനി, മുഹമ്മദ് മണ്ണാർക്കാട്, സുഫ്യാൻ എന്നിവർ പങ്കെടുത്തു. സഫ്വാൻ സഖാഫി മാങ്കടവ് ഉപസംഹാര ഭാഷണം നടത്തുകയും സോൺ കലാലയം സെക്രട്ടറി സകരിയ നന്ദിയും പറഞ്ഞു.
