തിരുവനന്തപുരം: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ പ്രതിക്ക് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചതായി എൻഐഎ. കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇദ്രിസിനാണ് കേരളത്തിൽ നിന്ന് ആയുധപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. ഓഗസ്റ്റ് രണ്ടിനാണ് മുഹമ്മദ് ഇദ്രിസിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ജമേഷ മുബിന്റെ അടുത്ത സുഹൃത്തായ മുഹമ്മദ് ഇദ്രിസ് ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്നുവെന്നും എൻഐഎ കണ്ടെത്തി. മുഹമ്മദ് ഇദ്രസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കുറഞ്ഞസമയം കൊണ്ട് എങ്ങനെ ബോംബ് നിർമിക്കാമെന്നത് സംബന്ധിച്ച വിവരങ്ങളാണ് ഫോണിൽ നിന്ന് ലഭിച്ചത്. മുഖ്യസൂത്രധാരനായ ജമേഷ മുബിനൊപ്പം ഗൂഢാലോചനയിൽ മുഴുവൻ സമയവും മുഹമ്മദ് ഇദ്രിസ് പങ്കെടുത്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.സ്ഫോടനം നടത്തുന്നതിനായി നിരവധി ആളുകളാണ് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത്. അറസ്റ്റിന് തൊട്ടുമുമ്പായി മുഹമ്മദ് ഇദ്രിസ് തന്റെ ചില സുഹൃത്തുക്കളെ കണ്ടിരുന്നതിന്റെ തെളിവുകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചു. 2022 ഒക്ടോബർ 23നായിരുന്നു കോയമ്പത്തൂർ കോട്ട സംഗമേശ്വര ക്ഷേത്രത്തിന് സമീപം നിന്നിരുന്ന കാർ പൊട്ടിത്തെറിച്ചത്. കേസിലെ ആദ്യഘട്ട കുറ്റപത്രം ഏപ്രിൽ 20-ന് എൻഐഎ സമർപ്പിച്ചിരുന്നു. ആദ്യം ആറ് പ്രതികളെയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നത് ഉണ്ടായിരുന്നത്. പിന്നീട് ജൂൺ രണ്ടിന് അഞ്ചുപേരെക്കൂടി പ്രതിചേർത്ത് എൻഐഎ അധിക കുറ്റപത്രം നൽകി.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു