തിരുവനന്തപുരം: കഴിഞ്ഞ 14 വർഷമായി സൈബർ രംഗത്തെ കുറ്റാന്വേഷണ മികവിനും, പുതിയ രാജ്യാന്തര തലത്തിലുമുള്ള കണ്ടെത്തലുകളുമെല്ലാം കേരള പോലീസിന് ലഭ്യമാക്കത്തക്ക രീതിയിൽ നടത്തി വരുന്ന കൊക്കൂൺ കോവിഡ് വ്യാപനത്തിന് ഇടയിൽ പോലും മികച്ച രീതിയിൽ നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് കൊക്കൂൺ സംഘാടകർ. തുടർച്ചയായി 12 വർഷം ഓഫ് ലൈനായി നടത്തിയുന്ന കൊക്കൂൺ കോവിഡ് കാലഘട്ടത്തിൽ ആൽക്കൂട്ടമില്ലാതെ നടത്തുക എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.
കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസവും, ജോലിയും ഒക്കെ ഓൺലൈൻ വഴിയായതോടുകൂടി ഇന്റർനെറ്റ് തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വർദ്ധിച്ചതും കൊക്കൂൺ കോൺഫറൻസ് നടത്തേണ്ടതിന്റെ ആവശ്യഗത വിളിച്ചോതി. ഇതോടെയാണ് കൊക്കൂണിന്റെ മുഖ്യ ഓർഗനൈസറായ എഡിജിപിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് കൊക്കൂൺ ഓൺലൈൻ ഫ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന കാര്യം തീരുമാനിച്ചത്. അതിന് സഹ സംഘാടകർ കൂടി പിൻതുണ നൽകിയതോടെ ത്രീഡി ഫ്ലാറ്റ് ഫോമിൽ നടത്താൻ തീരുമാനിച്ചു. സാധാരണ ഓഫ് ലൈനിൽ 3000 പേരോളം പങ്കെടുത്തിരുന്ന കോൺഫറൻസിൽ കഴിഞ്ഞ തവണ 7100 പേർക്ക് ഓൺലൈനിലൂടെ പങ്കെടുക്കാനായി . അത് ഇത്തവണ 16000 പേരായാതോടെ അതിന്റെ സ്വീകാര്യത വർദ്ധിച്ചുവെന്ന് തന്നെ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് ഡിഫൻസ് ചീഫ് സ്റ്റാഫ് ബിപിൻ റാവത്തും വ്യക്തമാക്കിയത്.
ഒരു ഹോട്ടലിൽ രണ്ട് ദിവസം നീണ്ട കോൺഫറൻസ് നടത്തിയിരുന്നതിന്റെ എല്ലാ ചേരുവകളും ചേർത്ത് തന്നെയാണ് ത്രീഡി ഇഫക്ടിൽ കോൺഫറൻസ് നടത്തിയത്. ലോകത്തിലെ വിവിധ കോണുകളിൽ ഉള്ളവരെല്ലാം തന്നെ ഒരേ ഹാളിൽ ഇരുന്ന് പങ്കെടുത്ത പ്രതീതി കോൺഫറൻസിൽ ലഭിച്ചു. ഓൺലൈനിൽ യൂസർ ഐഡിയും പാസ് വേഡും നൽകി. ചെന്ന് കയറുന്നത് തന്നെ ഹോട്ടൽ ലോബിയിലാണ്. അവിടത്തെ റിസ്പക്ഷനിൽ നിന്നുതന്നെ എല്ലാ നിർദ്ദേശങ്ങളും ലഭ്യമായി തുടർന്ന് 4 വലിയ ഹാളുകളിൽ നടക്കുന്ന കോൺഫറൺസുകളിൽ ഇഷ്ടമുള്ളവയിൽ പങ്കെടുക്കുകയും, കോൺഫൻസിൽ പങ്കെടുത്തവരുമായി മുഖാമുഖമുള്ള സംശയ നിവാരണത്തിനും അവസരം ഉണ്ടായിരുന്നു.
കൊക്കൂണിന്റെ പ്രത്യേകതളായ എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിക്കാനും അവിടെയുള്ളവരുമായി സംശയനിവാരത്തിനും സാഹചര്യമൊരുക്കി. കോൺഫറൻസിൽ പങ്കെടുത്തവർക്ക് അഭിപ്രായങ്ങൾ പങ്ക് വെക്കാനുള്ള പബ്ലിക് ചുവരിൽ നേരിട്ടെന്ന പോലെ അഭിപ്രായങ്ങളു രേഖപ്പെടുത്തി. കൊക്കൂണിൽ പങ്കെടുത്തയുള്ള ഫോട്ടോ സെക്ഷന് വേണ്ടി ഫോട്ടോ ബൂത്തും ഉണ്ടായിരുന്നു. കൂടാതെ കോൺഫറൻസിർ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഇത് വരെ പ്രയോജനപ്പെടുത്തിയത് 6,000 ത്തിലധികം പേരാണ്.
കോവിഡ് കാരണം വിദേശത്ത് നിന്നും എത്താൻ കഴിയാത്ത പ്രതിനിധികൾളും അതിഥികളും വെർച്വൽ മീറ്റിൽ പൂർണ്ണ സമയം പങ്കാളികയായി എന്ന പ്രത്യേകയുമുണ്ട് ഈ കൊക്കൂണിന്. കോവിഡ് കാലഘട്ടത്തിൽ ആൽക്കൂട്ടത്തെ കൂട്ടാത്തെ എന്നാൽ ലോകത്തിന് ഏറ്റവും ആവശ്യമുള്ള സൈബർ രംഗത്തെ സുരക്ഷതത്വം കേരള പോലീസിനും, മറ്റുള്ളവർക്കും പങ്ക് വെയ്ക്കാൻ കൊക്കൂണിന് ആയി.