
മനാമ: പ്രാദേശിക നിര്‍മ്മാതാക്കളുടെ പരിശോധനയ്ക്കു ശേഷം നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ പിന്‍വലിച്ച കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹ്റൈനിലെ വിപണികളില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്ത് ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ എല്ലാ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ഫുഡ് കണ്ട്രോള് വിഭാഗം പ്രാദേശികമായി ലഭ്യമായ കൊക്കകോള ഉല്പന്നങ്ങളുടെ സാമ്പിള്‍ എടുക്കുകയും പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ക്ലോറേറ്റുകളുടെ അസാധാരണമായ അളവുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.
ബഹ്റൈനിലെ വിപണികളില്‍ ലഭ്യമായ എല്ലാ ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങളും പ്രാദേശിക, ഗള്‍ഫ്, അന്തര്‍ദേശീയ ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്ഥിരമായ പരിശോധനകള്‍ക്കും ഗുണനിലവാര നിയന്ത്രണ നടപടിക്രമങ്ങള്‍ക്കും വിധേയമാകുകയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
