യുഎഇ: യുഎഇയിലെ തീരപ്രദേശങ്ങൾ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി.
പകൽ സമയത്ത് പൊടിക്കാറ്റ് വീശും. രാജ്യത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസും ദുബായിൽ 30 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.
അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 20 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 14 ഡിഗ്രി സെൽഷ്യസ് വരെയും താപനില കുറയും. ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. ചില ഉൾപ്രദേശങ്ങളിൽ രാത്രിയും ശനിയാഴ്ച പകലും ഈർപ്പമുള്ളതായിരിക്കും.