
മനാമ: ബഹ്റൈനിലെ മുഹറഖ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന് നടത്തി. ബാപ്കോ എനര്‍ജീസുമായി സഹകരിച്ചായിരുന്നു പരിപാടി.
സമുദ്ര നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സമുദ്ര സ്വരക്ഷാ നടപടികളില്‍ സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
വടക്കന്‍ കടല്‍ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ത്രീഡി സര്‍വേയെക്കുറിച്ചും കോസ്റ്റ് ഗാര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. അതില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സുരക്ഷാ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു.


