മനാമ: മാർച്ച് 21 മുതൽ മാർച്ച് 31 വരെ ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ ബാപ്കോ അപ്സ്ട്രീം ത്രിമാന സർവേകൾ നടത്തുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ ഈ കാലയളവിൽ ഈ പ്രദേശം വഴിയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.
