തിരുവനന്തപുരം : മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിണറായി ആശംസകൾ അറിയിച്ചത് . ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ആഘോഷിക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്തുമസ് ആശംസകൾ അറിയിച്ചിരുന്നു . സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ ക്രിസ്മസ് എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്.