തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നാട്ടുകാർ മാത്രമല്ല പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞു. പദ്ധതി കാരണം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിർമ്മാണം നിർത്തിയാൽ സാമ്പത്തികവും വാണിജ്യപരവുമായ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ‘പുനർഗേഹം’ പദ്ധതി പ്രകാരം ഫ്ലാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. മുട്ടത്തറയില്‍ 10 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നാൽ വിഴിഞ്ഞത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് സിമന്റ് ഗോഡൗണിൽ ആണെന്ന് കോൺഗ്രസ് അംഗം എം വിൻസെന്റ് ആരോപിച്ചു. ഈ ഗോഡൗൺ മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണെന്നും അദ്ദേഹം പറഞ്ഞു.
Trending
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു