തിരുവനന്തപുരം: കേരളത്തിൽ പൊലീസിന്റെ കൊവിഡ് കാലത്തെ പ്രവർത്തനത്തിന് ക്ലീൻ ചിറ്റ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നടപടികളെ പൂർണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതല മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു.
അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുടുംബ കലഹമാണ് തർക്കത്തിന് കാരണം. ക്രമസമാധാനം നിലനിർത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണ്. വട് ലക്കി ഊര് മൂപ്പൻ ചൊറിയ മൂപ്പനും ബന്ധു കുറുന്താ ചലവും തമ്മിൽ ആയിരുന്നു തർക്കം. കുറുന്താചലത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസ്.
