സിംല : മേഘവിസ്ഫോടനത്തെത്തുടർന്ന് ഹിമാചൽ പ്രദേശിലെ ധർമശാലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടർന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. കനത്ത മഴയിൽ മാഞ്ജി നദി കരകവിഞ്ഞൊഴുകി. കനത്ത മഴയിൽ ചമോലിയിൽ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകർന്നു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.
ഹിമാചൽ പ്രദേശിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഭക്ഷുനാഗ്. നിരവധി വിനോദ സഞ്ചാരികൾ താമസിക്കുന്ന ഹോട്ടലുകളും ഇവിടുണ്ട്. അതിനാൽ തന്നെ നിരവധി വിനോദ സഞ്ചാരികളും ഇവിടെ കുടുങ്ങികിടക്കുന്നുണ്ട്. ഭക്ഷുനാഗിലെ മിന്നൽ പ്രളയത്തിൽ കാറുകൾ അടക്കം നിരവധി വാഹനങ്ങൾ കൂട്ടത്തോടെ ഒഴുകിപ്പോയി.