മനാമ: 2022-2023 അധ്യയന വർഷത്തിൽ എല്ലാ കിന്റർഗാർട്ടനുകളിലും സ്കൂളുകളിലും സർവ്വകലാശാലകളിലും എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളിലുമുള്ള പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും ക്ലാസ് ഹാജർ നിർബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരിട്ടുള്ള ഹാജർ സംബന്ധിച്ചോ ഓൺലൈൻ പഠനം സംബന്ധിച്ചോ രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാനുള്ള ഒരു അവസരവും ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ പ്രക്രിയയുടെ വിജയം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എല്ലാ അക്കാദമിക് സ്ഥാപനങ്ങളോടും ഉന്നത വിദ്യാഭ്യാസ കൗൺസിൽ അഭ്യർത്ഥിച്ചു.