തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പട്ടാപ്പകല്‍ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത്. അരമണിക്കൂര്‍ നേരത്തോളം ഇരുകൂട്ടരും പ്രശ്നമുണ്ടാക്കി. പോലീസെത്തിയതോടെ എല്ലാവരും ഓടി മറയുകയായിരുന്നു.
ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ സംശയം.
കടയ്ക്ക് മുന്നില്‍ വച്ച് വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി ഒഴിഞ്ഞ് മാറിയതിനാല്‍ അപകടം സംഭിവിച്ചില്ല. ഇതേതുടര്‍ന്ന്, വിദ്യാര്‍ത്ഥികളും യുവാക്കളും സംഘം ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ 40ല്‍പ്പരം വരുന്ന സംഘങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്.
സംഭത്തിൽ, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സ്റ്റാന്‍ഡിലെ കടകള്‍ക്ക് മുന്നിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.