ശ്രീനഗര്‍: പുല്‍വാമയിലെ പരിഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പരിഗാമി മേഖലയില്‍ ഒരു സംഘം ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. ഇതോടെ ജമ്മുകശ്മീര്‍ പോലീസും സൈനികരും ചേര്‍ന്ന് ഈ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഭീകരരെ തുരത്തുന്നതിനായി പരിഗാമിയില്‍ പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.
പരിഗാമിയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതോടെ പോലീസും സൈന്യവും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇതോടെ തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു.
Trending
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു