രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ബോളിവുഡ് സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെച്ചു. ഇന്ത്യൻ മോഷൻ പിക്ച്ചർ പ്രൊഡ്യൂസർസ് അസോസിയേഷൻ ആണ് (IMPPA) ഇത് സംബന്ധിച്ച് തീരുമാനം പുറത്തു വിട്ടത്. സിനിമ, വെബ് സീരിസ് , ടി വി സീരിയൽസ് എന്നിവയുടെ എല്ലാം ചിത്രീകരണം മാർച്ച് 19 മുതൽ മാർച്ച് 31 വരെ നിർത്തി വെച്ചിരിക്കുകയാണെന്ന് സംഘടന ഉത്തരവിറക്കി.
മാർച്ച് 30 ന് അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഷൂട്ടിംഗ് പുനരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. നാനി നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ തെലുഗ് ചിത്രമാണ് ജേഴ്സി. ചിത്രം ഹിന്ദിയിൽ റീമേക് ചെയ്യുകയാണ്.
ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം കോവിഡ് 19 ഭീതിയിൽ നിർത്തിവെച്ചു. ചണ്ഡിഗഡിൽ നടന്നുകൊണ്ടിരുന്ന ചിത്രീകരണമാണ് നിർത്തിവെച്ചിരിക്കുന്നത്.