
മനാമ: സിജി (സെന്റര്‍ ഫോർ ഗൈഡൻസ് ഇന്ത്യ) ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ശില്പശാല സംഘടിപ്പിച്ചു. കെ .സി.എ ഹാളിൽ നടന്ന പരിപാടി സിജി ഇന്റർനാഷനൽ കരിയർ കോഓർഡിനേറ്റർ നൗഷാദ് വി മൂസ നയിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ ഉത്ഘാടനം നിർവഹിച്ചു. സിജി ഇന്റർനാഷണൽ ചെയർമാൻ മജീദ് മുഖ്യാതിഥി ആയിരുന്നു. ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഷിനു പത്തനംതിട്ട അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർമാൻ യൂസഫ് അലി സ്വാഗതവും ചീഫ് കോഓർഡിനേറ്റർ മൻസൂർ പി.വി നന്ദിയും പറഞ്ഞു. നിസാർ കൊല്ലം, ഖാലിദ് മുസ്തഫ, അമീർ, യൂനുസ് രാജ്, ഷംജിത്ത്, ഷെസ്നീം മൂസ, ലൈല എന്നിവർ നേതൃത്വം നൽകി.


