തൃശ്ശൂർ: കഴിഞ്ഞ കാലഘട്ടങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾ തികച്ചും പള്ളികളിലായിരുന്നു എന്നാൽ ഇന്ന് ആഘോഷങ്ങളെലാം വീട്ടിലേക് ചേക്കേറിയിരിക്കുകയാണ്. അതിജീവനത്തിന്റെ ഈ പാതയിൽ കേരള സർക്കാർ അംഗീകൃത പഠന കേന്ദ്രമായ സ്മൃതി കോളേജ് ഓഫ് ആർട്സ് ആൻഡ് ഐറ്റിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 4 ഓളം പ്രൊഫഷണൽ മോഡൽസും ഒരുക്കിയ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ടും, ക്രിസ്മസ് ആൽബവും ശ്രദ്ധേയമായി.
ക്രിസ്മസ് ഗാനത്തിന്റെ രചനയും , മ്യൂസിക്കും നിർവഹിച്ചത് ജോൺസൺ മാഷ് എങ്ങണ്ടിയൂർ ആണ്,ഗായകൻ ആലില മുരളി, ജസ്റ്റിൻ ജെയിംസ് ആണ് ഫോട്ടോഗ്രാഫി നിർവഹിച്ചത് . സ്മൃതി സൈമൺ , ഷെറിൻ പ്രിൻസൺ ചേർന്നാണ് ഡ്രെസ്സുകൾ ഒരുക്കിയത്, ചമയം- സിന്ധു പ്രദീപ്, ഛായാഗ്രഹണം – സുമേഷ് , എഡിറ്റിംഗ് – ജിതിൻ പുലിക്കോട്ടിൽ. മോഡലുകളായ നിയുക്ത പ്രസാദ്, നവ്യ സുരേഷ്, ഐശ്വര്യ അനില, ബേബി എൽഗ എന്നിവരാണ് അഭിനയിച്ചത്.