ചൊക്ലി :സച്ചാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കെതിരെ ചൊക്ലി പഞ്ചായത്ത് മുസ്ലിം യൂത്ത് കോഡിനേഷന്റെ ആഭിമുഖ്യത്തിൽ ചൊക്ലി ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ഷമ്മാസ് എം ൻ്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു .തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി ഷാനിദ് മേക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ഷാനിദ് വാഫി ചൊക്ലി ,കെ.കെ.ഫിറോസ്, കെ പി സഫീർ, സഫ്വാൻ മേക്കുന്ന് എന്നിവർ പ്രസംഗിച്ചു.
