മലപ്പുറം: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ചോക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉദരംപൊയിൽ നിന്നും ചോക്കാട് വരെ ഗാന്ധി സ്മൃതിയാത്ര സംഘടിപ്പിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി ജാഥാ ക്യാപ്റ്റൻ മുപ്ര ഷറഫുദ്ദീന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോജി കെ.അലക്സ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എ.പി.രാജൻ, സി.എച്ച്.ഷൗക്കത്ത്,തെന്നാടൻ നാസർ, ബി.കെ.മുജീബ്, എ.പി.അബു, ജനാർദ്ദനൻ, പി.ഹസ്സൻ, കെ.രാമകൃഷ്ണൻ, സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.


