
കൊല്ലം: ചിതറ ഗ്രാമപഞ്ചായത്ത് അരിപ്പ വാർഡിലെ വഞ്ചിയോട് പ്രദേശത്ത് കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി തരിശുകിടന്ന സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കിളി കുറവാ ഗ്രൂപ്പ് നെൽവയൽ ആക്കി കൃഷി ഇറക്കി.
കിളികുറവാ, കറുത്തരക്കൻ എന്നിവ അരിപ്പയുടെ തനത് വിത്തിനിങ്ങൾ ആയിരുന്നു. ഈ വിധിനങ്ങളുടെ പേരിൽ രണ്ട് ഗ്രൂപ്പുകൾ രൂപീകരിച്ച് കൃഷി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. ചിതറ ഗ്രാമ പഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി കർഷക ക്ഷേമ വകുപ്പ്, ചിതറ, കൃഷി ഭവൻ, തൊഴിലുറപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വയലാക്കിയ വഞ്ചിയോട് ഏലയിൽ നടന്ന ചടങ്ങിൽ ചിതറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മടത്തറ അനിൽ അധ്യക്ഷനായിരുന്നു വാർഡ് മെമ്പർ പ്രജിത്ത് സ്വാഗതം പറഞ്ഞു.ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി വിത്തിടൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർമാരായ കൂരാപ്പള്ളി രാജീവ്, ലക്ഷ്മി പ്രസാദ്, മിനി ഹരികുമാർ, ജനനി, കൃഷി അസിസ്റ്റന്റ് പ്രവീൺ എൻ എന്നിവർ ആശംസ പറഞ്ഞു. കിളി കുറവാ ഗ്രൂപ്പ് ഭാരവാഹികൾ നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: സുജീഷ് ലാൽ
