ചൈനയിലെ പ്രമുഖ ടെക് കമ്പനിയായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പും നിയന്ത്രണത്തിലാണ്. ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണാതായത്.
തൻ്റെ സ്വന്തം ടാലൻ്റ് ഷോ ആയ ആഫ്രിക്കാസ് ബിസിനസ് ഹീറോയുടെ അവസാന എപ്പിസോഡിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആഫ്രിക്കയിലെ മികച്ച സംരംഭകരെ കണ്ടെത്താൻ നടത്തിയ ഷോയുടെ അവസാന എപ്പിസോഡ് നവംബറീലായിരുന്നു. ഈ എപ്പിസോഡിൽ ആലിബാബ എക്സിക്യൂട്ടിവ് ആണ് അദ്ദേഹത്തിനു പകരം എത്തിയത്. കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ലോകമെമ്പാടും നിക്ഷേപമുള്ളയാളാണ് ജാക്ക് മാ. ഇന്ത്യയിൽ പെടിഎം, സൊമാറ്റോ അടക്കമുള്ള ആപ്പുകളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്.