ബെയ്ജിംഗ്: നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലെത്തുന്നതോടെ യു.എസ് – ചൈന ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന് ചൈനീസ് ഭരണകൂടം കരുതേണ്ടെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഉപദേഷ്ടാക്കളിൽ ഒരാളായ സെംഗ് യോംഗ്നിയൻ .
വാഷിംഗ്ടണിൽ നിന്നും ഏത് കടുത്ത നിലപാടും ഉണ്ടായേക്കാം .അതിനായി ചൈന തയ്യാറാകണം . യുഎസുമായുള്ള ബന്ധം പരിഹരിക്കുന്നതിന് ചൈനീസ് സർക്കാർ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും സെംഗ് യോംഗ്നിയൻ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
യു.എസിൽ ചൈനയോട് നിലനിൽക്കുന്ന പൊതു നീരസം വൈറ്റ് ഹൗസിലെത്തുമ്പോൾ ബൈഡൻ മുതലെടുക്കും. ബൈഡൻ തീർച്ചയായും വളരെ ദുർബലനായ പ്രസിഡന്റ് ആണ്.ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം നയതന്ത്ര രംഗത്ത് എന്തെങ്കിലും ചെയ്യും. പ്രത്യേകിച്ച് ചൈനയ്ക്കെതിരെ. ട്രംപിന് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും പ്രോത്സാഹിപ്പിക്കാൻ താത്പര്യമില്ലായിരിക്കാം. എന്നാൽ ബൈഡന് കഴിയും. ട്രംപിന് യുദ്ധത്തിൽ താത്പര്യമില്ല. എന്നാൽ ഒരു ഡെമോക്രാറ്റിക് പ്രസിഡന്റ് ആയ ബൈഡന് യുദ്ധം ആരംഭിക്കാനും കഴിയും.’ സെംഗ് ചൂണ്ടിക്കാട്ടി.
കൊറോണ , മനുഷ്യാവകാശ ലംഘനം, വ്യാപാരകരാറുകൾ തുടങ്ങിയുമായി ബന്ധപ്പെട്ടാണ് ട്രംപും ചൈനയും തമ്മിൽ ഇടഞ്ഞത്. ചൈനയ്ക്കിരെയുള്ള 300 ലധികം ബില്ലുകൾ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു.