ബീജിങ്: നിലവില്‍ തര്‍ക്കമുള്ള സമുദ്ര അതിര്‍ത്തിയിലൂടെ യു.എസ് വിമാന വാഹിനിക്കപ്പല്‍ സഞ്ചരിച്ചതിന് തൊട്ടു പിന്നാലെ ഇവിടെ സൈന്യം പരേട് നടത്തുമെന്ന് ചൈന അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. ചരിത്രപരമായ നയന്‍ ഡാഷ് ലൈനിന്റെ അധികാരം ചൈന ഏറ്റെടുക്കാന്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് സമുദ്രങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ജോ ബിഡന് അധികാരമേറ്റ ശേഷം യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് ശനിയാഴ്ച ഒരു കൂട്ടം കപ്പലുകളെ ദക്ഷിണ ചൈനാക്കടലിലേക്ക് അയച്ചത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിന് ഇതോടെ വിള്ളല്‍ വീണിരിക്കുകയാണ്. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈന്‍സ്, ബ്രൂണൈ, തായ്വാന് രാജ്യങ്ങള്‍ക്കും ഇവിടുത്തെ ജലത്തിന് അവകാശമുണ്ട്. ഈ മേഖലയില്‍ യു.എസിന്റെ ഇടപെടല്‍ നല്ലതിനല്ലെന്ന് ചൈന അറിയിച്ചു.


