
കൊല്ലം: കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 മെയ് 23,24,25 തീയതികളില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദനക്യാമ്പിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ നടക്കുന്ന ത്രിദിന ക്യാമ്പില്‍ 8,9,10 ക്ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ക്യാമ്പില്‍ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമായി കുട്ടികള്‍ക്ക് സംവദിക്കാനും മികച്ച സിനിമകള്‍ കാണാനുമുള്ള അവസരം ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ മെയ് 22ന് മുമ്പായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്: 8289862049 (പ്രോഗ്രാം അസിസ്റ്റന്റ്), 9946759069 (റിസര്‍ച്ച് അസിസ്റ്റന്റ്)

