മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോട് കൂടി ഈ വർഷത്തെ ശിശുദിനവും ദീപാവലിയും ആഘോഷിക്കുകയുണ്ടായി പ്രത്യേക ദീപക്കാഴ്ച, മധുര വിതരണം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
ചടങ്ങിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ D.B അംഗവും മുതിർന്ന കുടുംബാംഗവുമായ അജികുമാറിന് യാത്രയയപ്പ് നൽകുകയുണ്ടായി.
കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിൽ അധ്യക്ഷത വഹിച്ചു സൊസൈറ്റി ജോയിൻറ് സെക്രട്ടറി ദേവദത്തൻ സ്വാഗതവും എന്റർടൈൻമെന്റ് സെക്രട്ടറി ബിനു മോൻ നന്ദിയും രേഖപ്പെടുത്തി.
അസിസ്റ്റൻറ് ട്രഷർ ശിവജി ശിവദാസൻ ജനറൽ കൺവീനറായി പരിപാടികൾ നിയന്ത്രിച്ചു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ച് സംസാരിക്കുകയുണ്ടായി.