തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 14 പേര് അറസ്റ്റില്‍. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 39 കേസുകൾ രജിസ്റ്റർ ചെയ്തു. 267 തൊണ്ടി മുതലുകൾ പിടിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെ 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത് 300 പേരാണ്. 1296 കേസുകൾ രജിസ്റ്റർ ചെയ്തു. പതിനൊന്ന് പ്രാവശ്യമാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്.
