ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലുവയസുകാരന് ദാരുണാന്ത്യം. പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്സൻ അലിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് കുട്ടിയും കുടുംബവും ദുബായിൽനിന്ന് നാട്ടിലെത്തിയത്. ഇന്ന് രാവിലെ വീടിന് മുന്നിലെ ഗേറ്റിൽ കയറി കളിക്കുന്നതിനിടെ തലയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
