നാദാപുരം: മള്‍ബറി പറിക്കാന്‍ കിണറിന്റെ അരമതിലില്‍ കയറിയ 10 വയസ്സുകാരന് കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ചു.
മാമുണ്ടേരി നെല്ലില്ലുള്ളതില്‍ ഹമീദിന്റെ മകന് മുനവ്വറാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ മദ്രസ കഴിഞ്ഞു വരികയായിരുന്ന മുനവ്വര്‍ മള്‍ബറി പറിക്കാനായി ഒരു തോട്ടത്തിലെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന കിണറിന്റെ അരമതിലില്‍ കയറിയപ്പോഴാണ് കാല് വഴുതി വീണത്.
കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മുനവ്വറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചെക്കിയാട് ആയങ്കി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: സലീന ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, മെഹബൂബ്.
Trending
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി
- തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് തടവുശിക്ഷ
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും

