തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ കുതിപ്പേകി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തൃക്കാക്കരയിൽ എത്തുന്നു. ഇതിനോടകം പ്രചാരണരംഗത്ത് ഏറെ മുന്നിലായ എൽഡിഎഫിന് ആവേശം പകരുന്ന മഹാസമ്മേളനമാക്കി തെരഞ്ഞെടുപ്പു കൺ്ൻവഷൻ മാറും. പിണറായിയുടെ വരവ് തൃക്കാക്കരയും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുകയാണ്. വികസനം മുഖ്യഅജണ്ടയായ തൃക്കാക്കര തെരഞ്ഞെടുപ്പിൽ, സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം. വ്യാഴാഴ്ച വൈകിട്ട് 4 ന് പാലാരിവട്ടം ബൈപാസ് ജംങ്ഷനിൽ വൈകിട്ട് 4 ന് നടക്കുന്ന നിയോജകമണ്ഡലം കൺവൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
