തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ശവദാഹമാണ് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ഇന്ന് നടത്തിയതെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എംവിൻസെന്റ് എംഎൽഎ പ്രസ്താവിച്ചു. കെ-സ്വിഫ്റ്റിനായി വാങ്ങിയ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഉദ്ഘാടന വേദിയിലേക്ക് റ്റിഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയെ പൂർണമായും തകർക്കാനുള്ള നടപടികളാണ് സർക്കാർ നടത്തുന്നതെന്നും, കെഎസ്ആർടിസിയെ തകർത്ത് സ്വിഫ്റ്റ് എന്നൊരു സ്വതന്ത്ര കമ്പനി തുടങ്ങി അവിടെ ഇഷ്ടക്കാർക്ക് കരാർ നിയമനം നൽകി കേരളത്തിലെ ഉദ്യോഗാർത്ഥികളേയും തൊഴിലാളികളേയും സർക്കാർ ചതിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. കെഎസ്ആർടിസി ശമ്പള ബാധ്യത ഏറ്റെടുക്കാനാകില്ലായെന്ന് സർക്കാർ സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്, ഗഡുക്കളായി ശമ്പളം വാങ്ങാനല്ല PSC പരീക്ഷ എഴുതി കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം പോലും ക്യത്യമായി ശമ്പളം നൽകാത്ത മാനേജ്മെന്റ് ശമ്പളം മുടങ്ങുന്നതിനെതിനെതിരേ പ്രതിഷേധിക്കുന്ന ജീവനക്കാർക്ക് ക്യാപിറ്റൽ പണിഷ്മെന്റ് നൽകുകയാണ്, എന്നാൽ തൂക്കി കൊന്നാലും പിരിച്ചു വിട്ടാലും അനീതിക്കെതിരെയുള്ള പോരാട്ടം റ്റിഡിഎഫ് തുടരുമെന്ന് എംഎൽഎ പറഞ്ഞു. ബാഡ്ജ് ധരിച്ച് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തിയാൽ പ്രതികാര നടപടിയെന്നാണ് ഭീഷണിയെങ്കിൽ ആ വെല്ലുവിളി റ്റിഡിഎഫ് ഏറ്റെടുക്കുമെന്നും കേരളത്തിലെ മുഴുവൻ തൊഴിലാളികളും ബാഡ്ജ് ധരിച്ച് തന്നെ ജോലി ചെയ്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ വാക്കിന് പഴയ ചാക്കിന്റെ എങ്കിലും വിലയുണ്ടെങ്കിൽ തൊഴിലാളികൾക്ക് അഞ്ചാം തീയതിക്ക് മുമ്പ് മുഴുവൻ ശമ്പളവും നൽകാൻ സർക്കാർ തയാറാകണമെന്നും എം.വിൻസെന്റ് പറഞ്ഞു.
റ്റിഡിഎഫ് സംസ്ഥാന നേതാക്കളായ സർവ്വശ്രീ റ്റി.സോണി, ഡി.അജയകുമാർ, എം.വി.ലാൽ, മനോജ് ലാക്കയിൽ, എസ്.കെ.മണി, മനോജ് ലാക്കയിൽ, ആർ.എൽ.രാജീവ്, സിജി ജോസഫ്, ഒ.കെ.ശശീന്ദ്രൻ, ശ്രീകുമാർ, സുഷകുമാർ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
