തിരുവനന്തപുരം : സുരക്ഷാഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു . സെക്രട്ടറിയേറ്റിൽ സുരക്ഷ കൂട്ടിയതിനു പിന്നാലെയാണിത് .സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം കൂട്ടി.ഇന്റ ലിജന്‍സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. . ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള റോഡിൽ സുരക്ഷ പരിശോധന വർദ്ധിപ്പിക്കണമെന്ന ശുപാർശയും പോലീസിന്റെ പരിഗണനയിലുണ്ട്.
നിലവിൽ സർക്കാരിനെതിരെ ഒട്ടേറെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങളും കൂടുതലാണ് . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വന്‍ സുരക്ഷാ വീഴ്ചയുണ്ടായതായി വിലയിരുത്തലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്ലിഫ് ഹൗസ് പുറത്തുനിന്നുള്ളവര്‍ക്ക് കാണാനാവാത്തവിധം ചുറ്റുമതിലിന്റെ ഉയരം വർദ്ധിപ്പിക്കണം. മതില് ഒരാള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധം ഉയരംകൂട്ടി മുകളില്‍ മുള്ളുവേലി സ്ഥാപിക്കണമെന്നും ശുപാർശയുണ്ട് .