ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുമായി ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. കേരളത്തിൻ്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനങ്ങൾ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് നൽകി. കേന്ദ്ര നഗര വികസന മന്ത്രിക്ക് മുന്നിൽ കൊച്ചി മെട്രോയുടെ അടുത്ത ഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി വെച്ചത്.
പെട്രോളിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു. കേരളത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.