തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില് മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് നാലരയ്ക്ക് ഓണ്ലൈന് ആയിട്ടാണ് യോഗം. അഞ്ചു മന്ത്രിമാര് യോഗത്തില് സംബന്ധിക്കും. നിപയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള് യോഗത്തില് മന്ത്രി വീണാ ജോര്ജ് വിശദീകരിക്കും. നിപയുടെ ഉറവിടം കണ്ടെത്തിയ കോഴിക്കോട്ടെ പഞ്ചായത്തുകളില് കര്ശന നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. നിപ ചികില്സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് മന്ത്രി വീണാ ജോര്ജ് നിയമസഭയില് അറിയിച്ചിരുന്നു. രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില് നാല് പേര്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
Trending
- ഇംഗ്ലണ്ടിൽ ചരക്കു കപ്പലും ഓയില് ടാങ്കറും കൂട്ടിയിടിച്ച് വന് അപകടം
- ബഹ്റൈന് രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല് സിപിഎമ്മില് സര്വനാശം : വെള്ളാപ്പള്ളി നടേശന്
- മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
- ബഹ്റൈന് ബജറ്റ്: സര്ക്കാര്, പാര്ലമെന്റ് പ്രതിനിധികള് ചര്ച്ച നടത്തി
- ഐസിസി ചാംപ്യന്സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്ഡിനെ നാല് വിക്കറ്റിന് തോല്പ്പിച്ചു
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു