മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച ശക്തമായ നിലപാടിനെയാണ് ഇന്ത്യന്‍ എക്സ്പ്രസ് വെബ് പോര്‍ട്ടലിലെഴുതിയ ലേഖനത്തില്‍ ചിദംബരം പ്രശംസിച്ചത്.പിന്തുണ നല്കിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ചിദംബരം ലേഖനത്തില്‍ പരാമര്‍ശിച്ചു
പാലാ ബിഷപ്പിനെ ഹിന്ദുത്വ സംഘടനകള്‍ പിന്തുണയ്ക്കുന്നതില്‍ അത്ഭുതമില്ല. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വെളിവാക്കുന്നത് വികലമായ മനോഭാവമാണ്. മതവിഭാഗങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കലാണ് ലക്ഷ്യം. ഈ മതഭ്രാന്തിനെ രാജ്യം പുറന്തള്ളണം- ചിദംബരം പറഞ്ഞു.