മലപ്പുറം: സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ വരുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് ഐശ്വര്യ യാത്രക്ക് നല്കിയ സ്വീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയാല്‍ അനധികൃത നിയമനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലജ്ജയില്ലാതെ അസഭ്യം പറയുന്ന സി.പി.എം. കോവിഡ് തടയുന്നതില്‍ പരാജയപ്പെട്ടതിന് പ്രതിപക്ഷത്തോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ജനങ്ങളെ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയെപ്പോലെയുള്ള പ്രകൃതം എനിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പോലെ സൂത്രപ്പണിയൊന്നും നിയമസഭയില്‍ വിലപ്പോവില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു.