വാരണാസി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു. ഗുജറാത്തിലെ വാരണാസി മൈദഗിനിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ന് വാരണാസിയില്‍ നടക്കാന്‍ ഇരിക്കേ ആണ് രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതരാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കോണ്‍ഗ്രസ് നേതൃത്വം സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ 48 മണിക്കൂറിനുള്ളില്‍ കൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം നടത്തുമെന്ന താക്കീത് നല്കി.