
മനാമ: ഇന്ന് ബഹറിനിൽ നിന്നും കോഴിക്കോട്ടേക്ക് 11.25ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകിട്ട് 6.50 ന് മാത്രമേ പുറപ്പെട്ടുകയുള്ളൂ. ഈ വിമാനം ഇന്ന് വരേണ്ടിയിരുന്നത് കാലത്ത് 11.25 ആയിരുന്നു. എന്നാൽ ആ വിമാനം ഇന്നു വൈകീട്ട് 5:45ന് മാത്രമേ ബഹ്റൈനിൽ എത്തിച്ചേരുകയുള്ളൂ. ഈ ഫ്ലൈറ്റിന് കോഴിക്കോട്ടേക്ക് പോകേണ്ടുന്ന യാത്രക്കാർ വൈകിട്ട് നാലുമണിയോടുകൂടി ബഹറിൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
