
മനാമ: തായ്ലന്റിലേക്ക് പുതുതായി നിയമിതനായ ബഹ്റൈന്‍ അംബാസഡര്‍ ഖലീല്‍ യാക്കൂബ് അല്‍ ഖയാത്തിന് ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സ്വീകരണം നല്കി.
ബഹ്റൈനും തായ്ലന്ഡും തമ്മില്‍ ആഴത്തിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങളാണുള്ളതെന്ന് ചേംബര്‍ ചെയര്മാന് സമീര്‍ നാസ് സ്വീകരണ ചടങ്ങില്‍ പറഞ്ഞു.
ബഹ്റൈന്‍, തായ് ബിസിനസുകാര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുന്നതിലൂടെ ഈ ബന്ധം വികസിപ്പിക്കേണ്ടതുണ്ട്. ഇത് ഗുണകരമായ ബിസിനസ് പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കാനും പരസ്പര നിക്ഷേപത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കാനും സഹായിക്കുമെന്നുംഅദ്ദേഹംപറഞ്ഞു.


