മനാമ : പ്രവാസ ജീവിതത്തിലെ അവധി ദിനങ്ങൾ സന്തോഷകരമാക്കാൻ 16 വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ട ചാലഞ്ചേഴ്സ് ബഹ്റൈൻ എന്ന ക്രിക്കറ്റ് ടീം ഇന്ന് വെറും ക്രിക്കറ്റ് ടീം മാത്രമല്ല സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിച്ച കുറെ കുടുംബങ്ങൾ ഉള്ള ഒരു കൂട്ടായിമയാണെന്ന് തെളിയിക്കുന്നതായിരുന്നു ചാലഞ്ചേഴ്സ് ബഹ്റൈൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് . സഗയാ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ക്ലബ് അംഗങ്ങൾക്കൊപ്പം അവരുടെ കുടുംബവും പങ്കെടുത്തു .
മാധ്യമം പത്രപ്രവർത്തകൻ ജലീൽ മുഖ്യാതിഥിയായിരുന്നു . പ്രഥമ ക്യാപ്റ്റനും ടീം ഫൗണ്ടറുമായ അലി കേച്ചേരി അധ്യക്ഷനായിരുന്നു , അദ്ധെഹം ക്ലബ്ബിന്റെ മുൻകാല ചരിത്രങ്ങൾ വിവരിച്ചു. അരുൺ സുരേഷ് ടീമംഗങ്ങളെയും അവരുടെ കുടുംബത്തേയും പരിചയപ്പെടുത്തി . ജിന്റോ ജോൺ ആശംസകൾ നേർന്നു , ക്യാപ്റ്റൻ നഹാസ് , അഫ്സർ , ഷെഫീർ, അജു എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി . നൗഷാദ് കാസറഗോഡ് സ്വാഗതവും സുധിഷ് സുധാകരൻ നന്ദിയും പറഞ്ഞു .
