തൃശ്ശൂർ: ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷത്തിന്! ചാലക്കുടി നഗരസഭയുടെ സുവർണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് പണം സമാഹരിക്കാൻ നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. നഗരസഭ ഓഫീസിൽ വച്ചാണ് ഒരു നേന്ത്രപഴക്കുല ഓപ്പൺ ലേലം ചെയ്തത്. 500 രൂപയിൽ നിന്നും ആരംഭിച്ച ലേലത്തിൽ കൗൺസിലർമാരും ജീവനക്കാരും പങ്കാളികളായി. അവസാനം വിളിച്ച മുൻ ചെയർമാൻ വി.ഒ പൈലപ്പന് ലേലം ഉറപ്പിക്കുകയായിരുന്നു.
സുവർണ്ണജൂബിലിയോടനുബന്ധിച്ച് 25000 രൂപ വീതം 50 നിർദ്ദന രോഗികൾക്കാണ് സഹായം നൽകുന്നത്.
Trending
- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍